താമരശ്ശേരി:: ചുരത്തിൽ നിലവിൽ വാഹന ബാഹുല്യം കാരണം ഗതാഗത തടസം നേരിടുന്നുണ്ട്. രണ്ടാം വളവ് മുതൽ മുകളിലേക്ക് വലിയ രീതിക്കുള്ള തടസ്സമാണ് നേരിടുന്നത്.
അവധി ദിവസം ആയതിനാൽ ചുരം കയറാനാണ് തിരക്ക് കൂടുതലുള്ളത്.അത്യാവശ്യ യാത്രക്കാർ സമയം ക്രമീകരിച്ച് യാത്ര ചെയ്യുക.
കൂടാതെ ചുരം വ്യൂപോയിൻ്റ് 2, 4 വളവുകളിലെ അനധികൃത പാർക്കിംഗിന് പിഴ ചുമത്തുമെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു. ചുരത്തിലെ പാർക്കിംഗ് നിരോധനം കർശനമാക്കും. ഇനി ഒരറിയിപ്പ് ഉണ്ടാക്കുന്നത് വരെ നിരോധനം തുടരുമെന്നും അധികൃതർ അറിയിച്ചു.