മലപ്പുറം: മലപ്പുറം ചെട്ടിപ്പടിയിൽ ട്രെയിൻ തട്ടി ആറാംക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. പാളം മുറിച്ച് കടക്കുന്നതിനിടയാണ് അപകടം പറ്റിയത്.ചെട്ടിപ്പടി കോയംകുളത്ത് താമസിക്കുന്ന പുതിയ നാലകത്ത് ഫൈസലിന്റെ മകൻ 11 കാരനായ അമീൻഷാ ഹാഷിം ആണു മരിച്ചത്. ഇന്നു വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം. വീട്ടിൽനിന്ന് ബന്ധു വീട്ടിലേക്കു പോകാൻ പാളം മുറിച്ച് കടക്കുന്നതിനിടെയാണു കുട്ടി അപകടത്തിൽപ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.