മലപ്പുറം: തൃശൂർ പെരുമ്പിലാവിൽ സംസ്ഥാന പാതയിൽ നടന്ന വാഹനാപകടത്തിൽ പരപ്പനങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. പരപ്പനങ്ങാടി പുത്തരിക്കൽ തോട്ടത്തിൽ മുഹമ്മദിന്റെ മകൻ നുബൈദ് (38) ആണ് മരിച്ചത്.
ഇന്നലെ അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്. നുബൈദ് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഉമ്മ: അലീമ.
ഭാര്യ: റാഷിദ.
മക്കൾ: നഹർ മുഹമ്മദ്, നസ ഹലീമ.