സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 5 മുതൽ 7 വരെ

Dec. 28, 2025, 9:54 p.m.

പൊതുതിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷൻ/ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 2026 ജനുവരി 05 മുതൽ 07 വരെ തീയതികളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. അംഗങ്ങളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ചെയർമാൻമാരുടെ തിരഞ്ഞെടുപ്പ് അതത് വരണാധികാരികൾ നടത്തും.

ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ 4 സ്റ്റാന്റിങ് കമ്മിറ്റികളും ജില്ലാ പഞ്ചായത്തിൽ ധനകാര്യം, വികസനകാര്യം, പൊതുമരാമത്ത്കാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം, ക്ഷേമകാര്യം എന്നിങ്ങനെ 5  സ്റ്റാന്റിംഗ് കമ്മിറ്റികളുമാണ് രൂപീകരിക്കേണ്ടത്.

മുനിസിപ്പാലിറ്റകളിൽ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് കാര്യം, വിദ്യാഭ്യാസ കലാകായികകാര്യം എന്നിങ്ങനെ 6 സ്റ്റാന്റിങ് കമ്മിറ്റികളും കോർപ്പറേഷനുകളിൽ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത്കാര്യം നഗരാസൂത്രണകാര്യം, നികുതി അപ്പീൽകാര്യം, വിദ്യാഭ്യാസ കായികകാര്യം എന്നിങ്ങനെ 8 സ്റ്റാന്റിങ് കമ്മിറ്റികളുമാണുള്ളത്.

ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെയും തിരഞ്ഞെടുപ്പ് നടത്തുന്നതിന് അതാത് സ്ഥാപനത്തിലെ വരണാധികാരികളെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തുകളിലെയും കോർപ്പറേഷനുകളിലെയും സ്റ്റാന്റിങ് കമ്മറ്റി അംഗങ്ങളുടെയും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരുടെയും തിരഞ്ഞെടുപ്പിനുള്ള വരണാധികാരിയുടെ ചുമതല എഡിഎമ്മിനാണ്.  മുനിസിപ്പാലിറ്റികളിലെ തിരഞ്ഞെടുപ്പിനുള്ള വരണാധികാരികളെയും കമ്മീഷൻ  നിശ്ചയിച്ചിട്ടുണ്ട്.

സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗം ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലാണ് നടക്കുക. യോഗ സ്ഥലം, തീയതി, സമയം എന്നിവ ഉൾപ്പെട്ട നോട്ടീസ് എല്ലാ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും യോഗതീയതിക്ക് 5 ദിവസം മുൻപ് ബന്ധപ്പെട്ട വരണാധികാരി നൽകും. നാമനിർദ്ദേശം വരണാധികാരിക്ക് സമർപ്പിക്കേണ്ട അവസാനതീയതിയും സമയവും നോട്ടീസിലുണ്ടാകും. ചെയർമാൻമാരെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗ നോട്ടീസ് ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങൾക്കും യോഗതീയതിക്ക് 2 ദിവസം മുൻപാണ് നൽകുക.

സ്റ്റാന്റിങ് കമ്മിറ്റി അംഗ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിക്ക് സ്വയം നാമനിർദ്ദേശം സമർപ്പിക്കാം. നാമനിർദ്ദേശത്തെ മറ്റൊരു അംഗം നിർദ്ദേശിക്കേണ്ടതോ പിന്താങ്ങേണ്ടതോ ഇല്ല. നാമനിർദ്ദേശപത്രികയ്ക്ക് പ്രത്യേക ഫോറങ്ങളും  നിർണ്ണയിച്ചിട്ടില്ല.

ധനകാര്യമുൾപ്പെടെയുള്ള എല്ലാ  സ്റ്റാന്റിങ് കമ്മിറ്റികളിലും ഒരു സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.  ഈ സ്ഥാനത്തേയ്ക്ക് സ്ത്രീകളല്ലാത്ത അംഗങ്ങൾ സ്ഥാനാർത്ഥികളാകാൻ പാടില്ല. ചെയർമാൻ സ്ഥാനങ്ങളിലും സ്ത്രീ സംവരണം നിശ്ചയിച്ച് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.   സ്ത്രീ സംവരണസ്ഥാനത്തേക്കായിരിക്കും ആദ്യം തിരഞ്ഞെടുപ്പ് നടത്തുക. സ്ത്രീ സംവരണസ്ഥാനങ്ങൾ നികത്തിയതിന് ശേഷം മാത്രമേ മറ്റ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തുകയുള്ളൂ.

സ്ഥാനാർത്ഥികളുടെ എണ്ണം ഒഴിവുള്ള സ്ഥാനങ്ങളുടെ എണ്ണത്തേക്കാൾ കൂടുതലാണെങ്കിൽ യോഗത്തിൽ ഹാജരായിട്ടുള്ള അംഗങ്ങളിൽ നിന്നും ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമനുസരിച്ച് ഒറ്റക്കൈമാറ്റ വോട്ടുമൂലം വോട്ടെടുപ്പ് നടത്തിയാണ്  അംഗങ്ങളെ തിരഞ്ഞെടുക്കുക.


MORE LATEST NEWSES
  • മരണ വാർത്ത
  • നിലമ്പൂര്‍ വനത്തിനുള്ളില്‍ സ്വര്‍ണ ഖനനം; ഏഴ് പേര്‍ പിടിയില്‍
  • അച്ചൂരിൽ കടുവയെ കണ്ടതായി നാട്ടുകാർ
  • കണ്ണൂരിൽ ആൾക്കൂട്ട മർദനമേറ്റ ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
  • ദേശീയപാതയില്‍ വെങ്ങളം രാമനാട്ടുകര റീച്ചില്‍ വ്യാഴാഴ്ച മുതല്‍ ടോള്‍പിരിവ്
  • ദേശീയപാതയില്‍ വെങ്ങളം രാമനാട്ടുകര റീച്ചില്‍ വ്യാഴാഴ്ച മുതല്‍ ടോള്‍പിരിവ്
  • നിയമസഭ തെരഞ്ഞെടുപ്പ്; കേരള യാത്രയ്ക്ക് ഇടതുമുന്നണി
  • പെരുമ്പിലാവിൽ വാഹനാപകടം പരപ്പനങ്ങാടി സ്വദേശി മരിച്ചു
  • കാട്ടിക്കുളത്ത് വന്‍ എം ഡി എം എ വേട്ട.
  • കക്കാടംപൊയിലിൽ പതിനാറുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി
  • ഓഫീസ് തര്‍ക്കം: മയപ്പെട്ട് ശ്രീലേഖ; ആവശ്യം പറഞ്ഞത് യാചനാസ്വരത്തിലെന്ന് പ്രതികരണം:പ്രശാന്തിനെ ഓഫീസിലെത്തി കണ്ടു
  • മരണ വാർത്ത
  • വടകരയിൽ വോട്ട് മാറി ചെയ്ത എൽഡിഎഫ് അംഗത്തിന്‍റെ വീടിനുനേരെ ആക്രമണം; വാതിലിന് സമീപം സ്റ്റീൽ ബോംബ്
  • ഗൂഗിൾ പേ വഴി പണം നൽകാനായില്ല; രാത്രിയിൽ KSRTC ബസിൽ നിന്നും രോഗിയായ യുവതിയെ ഇറക്കിവിട്ടു
  • മലപ്പുറത്ത് ട്രെയിൻ തട്ടി പതിനൊന്നു കാരനു ദാരുണാന്ത്യം
  • കട്ടപ്പനയിൽ വീട്ടമ്മയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
  • ചുരത്തിൽ വാഹനാപകടം;ഗതാഗത തടസ്സം നേരിടുന്നു
  • വയോധികനെ തോട്ടിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
  • പൊന്നാനി ഹണി ട്രാപ് കേസിൽ യുവതിയും ഭർത്താവിന്‍റെ സുഹൃത്തും അറസ്റ്റിൽ
  • റിട്ട.വ്യോമസേനാ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്തു; മുഖ്യപ്രതി അറസ്റ്റില്‍
  • പാലക്കാട് കാണാതായ ആറു വയസുകാരന്റെ മൃതദേഹം കണ്ടെത്തി
  • വാഹന ബാഹുല്യം; ചുരത്തിൽ ഗതാഗത തടസം നേരിടുന്നു
  • സമസ്ത ശതാബ്ദി സന്ദേശയാത്ര; പ്രൗഢ പ്രയാണത്തിന് ഇന്ന് സമാപ്തി
  • നെടുമ്പാശേരിയിൽ 4.3 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചു
  • ശബരിമല സ്വർണ്ണകൊള്ള: ഡി. മണിയുടെ മൊഴിയിൽ അടിമുടി പൊരുത്തക്കേടെന്ന് എസ്ഐടി
  • ഫറോക്കില്‍ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു
  • സുഹാനായ് തെരച്ചിൽ തുടരും,
  • 2025 ൽ കേരളത്തെ ഞെട്ടിച്ചത് 283 കൊലപാതകങ്ങള്‍
  • പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ‍ കായിക പരിശീലകന്‍ പിടിയില്‍
  • കണ്ണൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി തലകീഴായി മറിഞ്ഞു; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
  • വള്ളിക്കുന്ന് ട്രെയിൻ തട്ടി 11 വയസുകാരൻ മരണപ്പെട്ടു.
  • വന്‍ പ്രഖ്യാപനങ്ങളുമായി പുതുപ്പാടി പുതിയ ഭരണസമിധി അധികാരമേറ്റു
  • പാവങ്ങാട് അടച്ചിട്ട വീട്ടിൽ വൻ കവർച്ച; സ്വർണവും പണവും കവർന്നു.
  • എളേറ്റിൽ സ്വദേശിനിയായ വീട്ടമ്മ ട്രൈയിൻ തട്ടി മരിച്ചു.
  • ചിറ്റൂരില്‍ നാല് വയസുകാരനെ കാണാനില്ല, കുട്ടിക്കായി വ്യാപക തെരച്ചിൽ
  • കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ രണ്ട് വയസുകാരന് ദാരുണാന്ത്യം
  • നാരങ്ങാത്തോട് മുങ്ങി മരിച്ചത് ബി ടെക് വിദ്യാർത്ഥി*
  • കുരുവട്ടൂരിൽ 63 വർഷത്തെ ഇടത് ഭരണം അവസാനിപ്പിച്ച് യുഡിഎഫ് അധികാരത്തിൽ
  • ചരിത്രത്തില്‍ ആദ്യമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിന്
  • പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് കഴത്തിൽ മുങ്ങി മരിച്ചു
  • താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി റസീന സിയ്യാലിയെ തിരഞ്ഞെടുത്തു
  • വിസ്ഡം സ്റ്റുഡൻ്റ്സ് മണ്ഡലം കേമ്പ് സമാപിച്ചു
  • എ.ഐ ചിത്രം പങ്കുവച്ചെന്ന കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത എന്‍.സുബ്രഹ്മണ്യനെ വിട്ടയച്ചു
  • ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെന്ന വ്യാജേന 'ഹണിട്രാപ്പ്'; യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച് പണം കവർന്ന ആറംഗ സംഘം പിടിയിൽ
  • വിദേശ ഫണ്ട് വാങ്ങുന്ന എൻ.ജി.ഒകൾക്ക് നോട്ടിസ്; റദ്ദാക്കുമെന്ന് സർക്കാർ മുന്നറിയിപ്പ്
  • കുതിപ്പ് തുടർന്ന് സ്വർണവില; പവന് 880 രൂപ കൂടി
  • നന്മണ്ടയിൽ യുഡിഎഫിലെ വിനിഷ ഷൈജു പ്രസിഡണ്ട്
  • ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ രണ്ടാം തവണയും നഗരസഭാ ചെയര്‍മാന്‍
  • ഫോണിൻ്റെ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപണം; യുവാവിനെ വിളിച്ചുവരുത്തി കത്തികൊണ്ട് കുത്തി
  • ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി