പട്ടാപ്പകൽ നടുറോഡിൽ യുവതിയെ കൊലപെടുത്താൻ ശ്രമം, പ്രതിക്കായി തെരച്ചില്‍ ഊർജിതം

Dec. 29, 2025, 3:55 p.m.

മലപ്പുറം: മലപ്പുറത്ത് പട്ടാപ്പകൽ നടുറോഡിൽ യുവതിയെ കൊലപെടുത്താൻ ശ്രമം.സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ തടഞ്ഞു നിർത്തി കുത്തികൊല്ലാനാണ് ശ്രമിച്ചത്.

അക്രമത്തിനു ശേഷം രക്ഷപെട്ട പാലക്കാട് സ്വദേശി അശ്വിനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. രാവിലെ പത്ത് മണിയോടെ മലപ്പുറം നഗരത്തിനോട് ചേർന്നുള്ള പെൻഷൻ ഭവൻ റോഡിലാണ് ആക്രണണമുണ്ടായത്. സ്കൂട്ടറിൽ വരികയായിരുന്ന 28 കാരിയെ ബൈക്കിലെത്തിയ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി പി എസ് അശ്വിൻ തടഞ്ഞു നിർത്തി കത്തികൊണ്ട് കുത്തുകയായിരുന്നു.

താഴെ വീണ യുവതിയുടെ ദേഹത്ത് കയറിയിരുന്ന് കഴുത്തില്‍ കുത്താൻ ശ്രമിച്ചെങ്കിലും അതു വഴി മറ്റ് യാത്രക്കാര്‍ വന്നതോടെ ഇയാള്‍ പെട്ടന്ന് പിൻമാറി ബൈക്കില്‍ കയറി രക്ഷപെട്ടു.

തലയ്ക്കും, കൈക്കും പരിക്കേറ്റ യുവതിയെ മലപ്പുറം സഹകരണ അശുപത്രിയിൽ എത്തിച്ച് ചികിത്സ നല്‍കി. പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. ആക്രമിക്കാൻ ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തു നിന്ന് കണ്ടെത്തി.

ഒരേ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരായിരുന്ന അശ്വിനും യുവതിയും നേരത്തെ പരിചയക്കാരായിരുന്നെങ്കിലും പിന്നീട് പിണങ്ങി. മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിച്ചതോടെ യുവതിയെ അശ്വിൻ ഫോണിലൂടെ വിളിച്ചും സന്ദേശങ്ങളയച്ചും ഭീഷണിപെടുത്തിയിരുന്നു.

ശല്യം ചെയ്യുന്നു എന്ന് കാണിച്ച് യുവതി അശ്വിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. അശ്വിനെ വിളിപ്പിച്ച് ആവര്‍ത്തിക്കരുതെന്ന് പൊലീസ് താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കൊലപാതക ശ്രമം ഉണ്ടായത്.

ആക്രമണത്തിനിടയില്‍ മറ്റ് യാത്രികര്‍ അതു വഴി വന്നതുകൊണ്ട് മാത്രമാണ് യുവതിക്ക് രക്ഷപെടാനായത്. ആശുപത്രിയിലെത്തി പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. രക്ഷപെട്ട അശ്വിൻ കോഴിക്കോട് വരെ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വൈകാതെ പ്രതിയെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.


MORE LATEST NEWSES
  • മരണ വാർത്ത
  • കൊട്ടിയൂരിൽ കഴുത്തിന് മുറിവേൽപ്പിച്ച് വനത്തിലേക്ക് ഓടിക്കയറിയ ആളെ മരിച്ച നിലയിൽ കണ്ടെത്തി
  • ഇന്ത്യ-ശ്രീലങ്ക അവസാന വനിതാ ടി20 നാളെ
  • പക്ഷിപ്പനി; പത്തനംതിട്ടയിലും ആലപ്പുഴയിലും മുട്ടയുടെയും ചിക്കന്റെയും വില്‍പ്പന നിരോധിച്ചു
  • കേരളത്തിലേക്കുള്ള ട്രെയിനിൽ തീപിടിത്തം; രണ്ട് എസി കോച്ചുകൾ കത്തിനശിച്ചു
  • ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ അറസ്റ്റിൽ
  • അമ്മയോട് പിണങ്ങി വീട് വിട്ട് ഇറങ്ങി കോഴിക്കോട് ബീച്ചിലെത്തിയ പതിനാറുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു
  • ഉന്നാവ് ബലാത്സംഗക്കേസ്; ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച നടപടി സുപ്രിംകോടതി സ്റ്റേ ചെയ്തു
  • പൊലീസുകാരനെ ഇടിച്ചിട്ട യുവാക്കള്‍ക്കെതി‌രെ വധശ്രമത്തിന് കേസെടുത്തേക്കും; കുടുക്കാന്‍ ശ്രമെന്ന് രാഹുല്‍
  • അഗളിയില്‍ കൂറുമാറി എല്‍.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റായ മഞ്ജു രാജിവച്ചു
  • കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയയാൾ റോഡിൽ കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിൽ വീണ് മരിച്ചു
  • സ്വര്‍ണവിലയില്‍ ഇടിവ്
  • എസ്.ഐ.ആര്‍: ഹാജരായില്ലെങ്കില്‍ കാരണം രേഖാമൂലം ഇ.ആര്‍.ഒയെ അറിയിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ 
  • വടകരയിൽ ഥാർ ജീപ്പ് ഇടിച്ച് ഹോട്ടൽ തൊഴിലാളിയായ വീട്ടമ്മ മരിച്ചു
  • കർണാടക ഹുൻസൂരിലെ സ്‌കൈ ഗോൾഡിൽ വൻ കവര്‍ച്ച
  • നാലു വയസുകാരന്‍റെ മരണത്തിൽ ദുരൂഹത; കഴുത്തിൽ അസ്വഭാവികമായ പാടുകള്‍, പോസ്റ്റ്‍മോര്‍ട്ടം ഇന്ന്
  • കല്ല് തൊണ്ടയിൽ കുടുങ്ങി ഒരുവയസ്സുകാരൻ മരിച്ചു
  • മലപ്പുറം സ്വദേശി അൽജൗഫിൽ നിര്യാതനായി
  • വാഹനത്തിരക്ക്;ചുരത്തിൽ രൂക്ഷമായ ഗതാഗത തടസം നേരിടുന്നു
  • മരണ വാർത്ത
  • സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 5 മുതൽ 7 വരെ
  • നിലമ്പൂര്‍ വനത്തിനുള്ളില്‍ സ്വര്‍ണ ഖനനം; ഏഴ് പേര്‍ പിടിയില്‍
  • അച്ചൂരിൽ കടുവയെ കണ്ടതായി നാട്ടുകാർ
  • കണ്ണൂരിൽ ആൾക്കൂട്ട മർദനമേറ്റ ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
  • ദേശീയപാതയില്‍ വെങ്ങളം രാമനാട്ടുകര റീച്ചില്‍ വ്യാഴാഴ്ച മുതല്‍ ടോള്‍പിരിവ്
  • ദേശീയപാതയില്‍ വെങ്ങളം രാമനാട്ടുകര റീച്ചില്‍ വ്യാഴാഴ്ച മുതല്‍ ടോള്‍പിരിവ്
  • നിയമസഭ തെരഞ്ഞെടുപ്പ്; കേരള യാത്രയ്ക്ക് ഇടതുമുന്നണി
  • പെരുമ്പിലാവിൽ വാഹനാപകടം പരപ്പനങ്ങാടി സ്വദേശി മരിച്ചു
  • കാട്ടിക്കുളത്ത് വന്‍ എം ഡി എം എ വേട്ട.
  • കക്കാടംപൊയിലിൽ പതിനാറുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി
  • ഓഫീസ് തര്‍ക്കം: മയപ്പെട്ട് ശ്രീലേഖ; ആവശ്യം പറഞ്ഞത് യാചനാസ്വരത്തിലെന്ന് പ്രതികരണം:പ്രശാന്തിനെ ഓഫീസിലെത്തി കണ്ടു
  • മരണ വാർത്ത
  • വടകരയിൽ വോട്ട് മാറി ചെയ്ത എൽഡിഎഫ് അംഗത്തിന്‍റെ വീടിനുനേരെ ആക്രമണം; വാതിലിന് സമീപം സ്റ്റീൽ ബോംബ്
  • ഗൂഗിൾ പേ വഴി പണം നൽകാനായില്ല; രാത്രിയിൽ KSRTC ബസിൽ നിന്നും രോഗിയായ യുവതിയെ ഇറക്കിവിട്ടു
  • മലപ്പുറത്ത് ട്രെയിൻ തട്ടി പതിനൊന്നു കാരനു ദാരുണാന്ത്യം
  • കട്ടപ്പനയിൽ വീട്ടമ്മയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
  • ചുരത്തിൽ വാഹനാപകടം;ഗതാഗത തടസ്സം നേരിടുന്നു
  • വയോധികനെ തോട്ടിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
  • പൊന്നാനി ഹണി ട്രാപ് കേസിൽ യുവതിയും ഭർത്താവിന്‍റെ സുഹൃത്തും അറസ്റ്റിൽ
  • റിട്ട.വ്യോമസേനാ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്തു; മുഖ്യപ്രതി അറസ്റ്റില്‍
  • പാലക്കാട് കാണാതായ ആറു വയസുകാരന്റെ മൃതദേഹം കണ്ടെത്തി
  • വാഹന ബാഹുല്യം; ചുരത്തിൽ ഗതാഗത തടസം നേരിടുന്നു
  • സമസ്ത ശതാബ്ദി സന്ദേശയാത്ര; പ്രൗഢ പ്രയാണത്തിന് ഇന്ന് സമാപ്തി
  • നെടുമ്പാശേരിയിൽ 4.3 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചു
  • ശബരിമല സ്വർണ്ണകൊള്ള: ഡി. മണിയുടെ മൊഴിയിൽ അടിമുടി പൊരുത്തക്കേടെന്ന് എസ്ഐടി
  • ഫറോക്കില്‍ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു
  • സുഹാനായ് തെരച്ചിൽ തുടരും,
  • 2025 ൽ കേരളത്തെ ഞെട്ടിച്ചത് 283 കൊലപാതകങ്ങള്‍
  • പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ‍ കായിക പരിശീലകന്‍ പിടിയില്‍
  • കണ്ണൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി തലകീഴായി മറിഞ്ഞു; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം