താമരശ്ശേരി: കണ്ണോത്ത് കളപ്പുറം അരിയാർ കുന്നത്ത് ഷൈജലിൻ്റെ അടച്ചിട്ട വീടിൻ്റെ മുൻഭാഗത്തെ വാതിൽ കുത്തിതുറന്ന് അകത്തു കയറിയ കള്ളൻ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 20 പവൻ സ്വർണവും ഒന്നേകാൽ ലക്ഷം രൂപയും കവർന്നു.
വീടുപൂട്ടി വീട്ടുകാർ ഊട്ടിയിലേക്ക് വിനോദയാത്ര പോയ അവസരത്തിലാണ് മോഷണം നടന്നത്.കഴിഞ്ഞ വെള്ളിയാഴ്ചക്കും വൈകുന്നേരത്തിനും ഞായറാഴ്ച പുലർച്ചക്കും ഇടയിലാണ് മോഷണം നടന്നത്. വീട്ടിലെ CCtv ക്യാമറകൾ നശിപ്പിക്കുകയും DVR മോഷ്ടാക്കൾ കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്.
കോടഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.