തിരുവനന്തപുരം: ഇന്ത്യന്‍ വനിതകളും ശ്രീലങ്കന്‍ വനിതകളും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാന പോരാട്ടം ഇന്ന്. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പോരാട്ടം. തുടരെ നാല് മത്സരങ്ങളും ജയിച്ച് പരമ്പര ഉറപ്പിച്ച ഇന്ത്യ അവസാന പോരും വിജയിച്ച് പരമ്പര തൂത്തുവാരാനുള്ള ഒരുക്കത്തിലാണ്. വൈകീട്ട് ഏഴ് മുതലാണ് മത്സരം.
ബാറ്റിങിലും ബൗളിങിലും വ്യക്തമായ ആധിപത്യമാണ് ഇന്ത്യ നാല് മത്സരങ്ങളിലും പുറത്തെടുത്തത്. സമാന മികവ് അവസാന മത്സരത്തിലും ആവര്‍ത്തിക്കുകയാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ലക്ഷ്യമിടുന്നത്.
പരമ്പര ഉറപ്പിച്ചതിനാൽ ഇന്ത്യ ഒരുപക്ഷേ ബഞ്ച് കരുത്ത് പരീക്ഷിച്ചേക്കും. ജി കമാലിനി ഇന്ത്യയ്ക്കായി അരങ്ങേറാൻ സാധ്യതയുണ്ട്. ഹർലീൻ ഡിയോൾ, റിച്ച ഘോഷ് എന്നിവരിൽ ഒരാൾക്ക് വിശ്രമം അനുവദിച്ച് കമാലിനിയെ കളിപ്പിക്കാനായിരിക്കും നീക്കം.