കൊച്ചി: നടൻ മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരി അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. ആശുപത്രിയിൽ നിന്ന് ഡോക്ടർ എത്തി മരണം സ്ഥിരീകരിച്ചു. നടൻ കൊച്ചിയിലെ വീട്ടിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലായിരുന്നു മോഹൻലാലിന്റെ അമ്മ. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരിലാൽ മറ്റൊരു മകനാണ്.