വടകര: വടകര തിരുവള്ളൂരിൽ ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദ്ദനമെന്ന് പരാതി. പേരാമ്പ്ര കല്പത്തൂർ സ്വദേശിയായ യുവാവിനാണ് മർദ്ദനമേറ്റത്. ഗുഡ്സ് ഓട്ടോറിക്ഷ ബൈക്കിൽ തട്ടിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
യുവാവുമായി ബൈക്കിലുണ്ടായിരുന്നവർ തർക്കത്തിലേർപ്പെടുകയും പിന്നീട് ഒരുസംഘം ആളുകൾ മർദ്ദിക്കുകയുമായിരുന്നു. ബന്ധുക്കൾ വടകര പോലീസിൽ പരാതി നൽകി. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. യുവാവ് മാനസിക പ്രശ്നത്തിന് ചികിത്സ തേടിയിരുന്നയാളാണെന്ന് ബന്ധുക്കൾ പറഞ്ഞു.