കലൂര്‍ സ്റ്റേഡിയത്തിലെ അപകടം: രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് എംഎല്‍എ

Dec. 31, 2025, 3:58 p.m.

കലൂര്‍ സ്റ്റേഡിയത്തിൽ നൃത്തപരിപാടി കാണാനെത്തിയപ്പോൾ, സ്റ്റേജിൽ നിന്നും വീണ് പരുക്കേറ്റ ഉമ തോമസ് എംഎല്‍എ നഷ്ടപരിഹാരത്തിനായി നിയമനടപടി തുടങ്ങി. 47 ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വന്ന തനിക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ഉമ തോമസിന്റെ ആവശ്യം. ഇതിനായി കൊച്ചി കോര്‍പറേഷനും ജിസിഡിഎക്കും സംഘാടകരായ മൃദംഗവിഷനും ഉമ തോമസ് വക്കീല്‍ നോട്ടീസ് അയച്ചു.

മതിയായ സുരക്ഷയൊരുക്കാതെ പരിപാടി നടത്തിയ മൃദംഗവിഷനും അനുമതി നല്‍കിയ കോര്‍പറേഷനും ജിസിഡിഎയും ഉത്തരവാദിത്വം നി‍ർവഹിച്ചില്ലെന്നാണ് ഉമയുടെ ആരോപണം. സംഘാടകരായ മൃദംഗ വിഷൻ ആന്‍റ് ഓസ്കാർ ഇവന്റ് മാനേജുമെന്റിന്‍റെ വിശ്വാസ്യതപോലും പരിശോധിക്കാതെയാണ് ജി.സി.ഡി.എ സ്റ്റേഡിയം അനുവദിച്ചതെന്ന് നോട്ടീസിൽ ആരോപിക്കുന്നു. തറനിരപ്പിൽ നിന്ന് 10.5 മീറ്റർ ഉയരത്തിൽ ഗാലറിയുടെ മുകളിൽ താൽക്കാലികമായി തയറാക്കിയ വേദിക്ക് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല.

കൈവരി ഉണ്ടായിരുന്നില്ല. മുൻനിര സീറ്റിന് മുൻ ഭാഗത്ത് ഉണ്ടായിരുന്നത് 50 സെന്റി മീറ്റർ സ്ഥലമാണ്. ഇതിലൂടെ നടക്കുമ്പോഴാണ് തലയടിച്ച് താഴെ വീണതെന്നും നോട്ടീസിൽ പറയുന്നു.

കഴിഞ്ഞ വ‍ര്‍ഷം ഡിസംബ‍ര്‍ 29ന് സ്റ്റേഡിയത്തില്‍ നടത്തിയ മെഗാനൃത്ത പരിപാടിക്കിടെയാണ് സ്റ്റേജില്‍ നിന്നും വീണ് ഉമാ തോമസിന് ഗുരുതര പരിക്കേറ്റത്. ഗിന്നസ് വേൾഡ് റെക്കോർഡിനായി 12,000 ഭരതനാട്യം നർത്തകരെ അണിനിരത്തിയായിരുന്നു പരിപാടി നടത്തിയത്. കലൂ‍ർ ജവഹ‍ർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വിഐപികൾക്കായി ഒരുക്കിയിട്ടുള്ള സ്‌റ്റേജിലേക്ക് വരുന്നതിനിടെ, എംഎൽഎ കാൽവഴുതി താഴെയുള്ള കോൺക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമാ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിച്ചു. 11 അടിയോളം ഉയരത്തിൽ നിന്നാണ് ഉമാ തോമസ് വീണത്.


MORE LATEST NEWSES
  • ടാർ മിക്സിങ് വാഹനത്തിന്റെ പിറകിൽ കാർ ഇടിച്ച് ഒരാൾ മരണപ്പെട്ടു
  • യുവതിയെ അപ്പാർട്ട്മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
  • നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോക്ടര്‍ അശ്വന്‍ മോഹനചന്ദ്രന്‍ വിടവാങ്ങി
  • വടകര ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദ്ദനം.
  • ഗ്ലാസ് ദേഹത്ത് വീണ് യുവാവ് മരിച്ചു.
  • ഇസ്രയേലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജിനേഷിന്റെ ഭാര്യ ജീവനൊടുക്കി
  • മതപരിവർത്തനം; നാഗ്പൂരിൽ മലയാളി വൈദികനേയും ഭാര്യയെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
  • വടക്കഞ്ചേരിയിൽ പൊലീസിനെ കത്തിവീശിപ്പേടിപ്പിച്ച് കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ
  • ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ 7 പേർക്ക് പരിക്ക്
  • ഗസ്സ രണ്ടാംഘട്ട വെടിനിർത്തൽ;​ അമേരിക്കയും ഇസ്രായേലും ധാരണയിലെത്തിയെന്ന്​ റിപ്പോർട്ട്
  • തൂത്തുവാരി ഇന്ത്യൻ വനിതകൾ (5-0); ലങ്കക്കെതിരെ 15 റൺസ് ജയം
  • പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ലോകം; സംസ്ഥാനത്തും വിപുലമായ പരിപാടികള്‍, കര്‍ശന സുരക്ഷ
  • എൻജിനീയറിങ്​ റാങ്ക്​ പട്ടിക: കോടതി റദ്ദാക്കിയ പരിഷ്ക്കാരം വീണ്ടും നടപ്പാക്കി ഉത്തരവ്
  • ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് ഇന്ന്
  • ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെയോ അറിയില്ലെന്ന് ഡി മണി
  • കെഎസ്ആർടിസി ബസ് കത്തിനശിച്ചു
  • മരണ വാർത്ത
  • വാവാട് ജി.എം.എൽ.പി സ്കൂൾ നൂറിന്റെ നിറവിൽ:
  • മുന്‍ ധര്‍മ്മടം എംഎല്‍എ കെ കെ നാരായണന്‍ അന്തരിച്ചു
  • കാക്കൂർ നീതി മെഡിക്കൽ ഷോപ്പിലെ മോഷണം; പ്രതി പിടിയിൽ.
  • പുതുവത്സര ആഘോഷം; ചുരത്തിൽ ഗതാഗത നിയന്ത്രണം
  • കിണറ്റില്‍ വീണ കടുവയെ പുറത്തെടുത്തു.
  • സ്ഥിരം മോഷ്ടാവ് പിടിയിൽ
  • പണം നൽകാൻ വൈകിയതിന് യുവതിയെ ബസിൽ നിന്ന് ഇറക്കി വിട്ടസംഭവം; കെഎസ്ആർടിസി കണ്ടക്ടറെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു
  • താനൂര്‍ ശോഭപറമ്പ് ശ്രീകുറുംബ ഭഗവതി ക്ഷേത്രോത്സവത്തിനിടെ വെടിമരുന്നിന് തീപിടിച്ചു
  • മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരി അന്തരിച്ചു
  • കല്ലമ്പലത്ത് നിന്ന് ആംബുലൻസ് കടത്തിക്കൊണ്ടുപോയ വിദ്യാർഥികളെ കണ്ടെത്തി
  • ശബരിമല സ്വര്‍ണക്കൊള്ള കേസ്; കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു
  • യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു; ഗുണ്ടാസംഘത്തിൽ പെട്ട രണ്ടു പേർ പിടിയിൽ
  • പുതുവർഷത്തിലെ പുതിയ മാറ്റങ്ങൾ അറിയാം
  • എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് കുതിരവട്ടത്തുനിന്ന് ചാടിപ്പോയി; രക്ഷപ്പെട്ടത് ശൗചാലയത്തിലെ ചുമർ തുരന്ന്
  • വെങ്കുളത്തെ വ്യൂ പോയിൻ്റിൽ നിന്ന് താഴെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു
  • ശബരിമല സ്വർണക്കൊള്ള; അന്വേഷണ സംഘം വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി
  • കരിപ്പൂർ വ്യൂ പോയിന്റിൽ വെങ്കുളത്ത് താഴ്ചയിലേക്ക് വീണു യുവാവിന് ഗുരുതര പരുക്ക്;മുന്നറിയിപ്പ് അവഗണിച്ചത് വിനയായി
  • കോഴിക്കോട് മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിച്ച സംഭവം; രണ്ടു പേർ കൂടി പിടിയിൽ
  • കുത്തനെ ഇടിഞ്ഞ് സ്വര്‍ണം; പവന്‍ വില ലക്ഷത്തില്‍ താഴെ
  • ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയിലെ അവസാന പോരാട്ടം ഇന്ന്.
  • മകര വിളക്ക്; ശബരിമല നട ഇന്ന് തുറക്കും
  • മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു
  • കൊച്ചി ബ്രോഡ് വേയിൽ വൻ തീപിടിത്തം; 12 ഓളം കടകൾ കത്തിനശിച്ചു
  • ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു
  • ചുരത്തിലെ ഗതാഗതക്കുരുക്ക്: യുഡിഎഫ് രാപ്പകൽ സമരം ഇന്ന്
  • വേടന്റെ പരിപാടിക്കിടെ തിക്കുംതിരക്കും, നിരവധിപേർക്ക് പരിക്ക്
  • കരിയാത്തുംപാറ പുഴയിൽ ആറര വയസ്സുകാരി മുങ്ങി മരിച്ചു*
  • കണ്ണോത്ത് അടച്ചിട്ട വീട് കുത്തിതുറന്ന് 20 പവനും ഒന്നേകാൽ ലക്ഷം രൂപയും കവർന്നു.
  • പാണ്ടിക്കാട് കുറ്റിപ്പുളിയിൽ അഞ്ചംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി നടത്തിയ ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു
  • മരണ വാർത്ത
  • കിണറ്റിൽ വീണ് യുവാവ് മരണപ്പെട്ടു.
  • പതങ്കയത്ത് സുരക്ഷാ ശക്തമാക്കും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ.