കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപാസിൽ ടോൾ പിരിവ് വൈകും. 2026 ജനുവരി ഒന്നുമുതൽ ടോൾ പിരിക്കുമെന്നായിരുന്നു റിപ്പോർട്ട്.
എന്നാൽ സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കാതെയും റോഡ് നിർമാണത്തിലെ അപാകത പരിഹരിക്കാതെയും ഡോൾ പിരിവ് തുടങ്ങാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. അതേസമയം ടോൾ പിരിക്കാനുള്ള വിജ്ഞാപനം ഇതുവരെ പുറത്തിറങ്ങിയിട്ടുമില്ല. ട്രയൽ റണ്ണിന് ശേഷം ടോൾ പിരിവ് തുടങ്ങുമെന്നാണ് ദേശീയ പാത അതോറിറ്റി അറിയിച്ചിട്ടുള്ളത്.