വയനാട് :പുൽപള്ളി മരക്കടവിൽ ഇന്നലെ രാത്രി 9 മണിയോടെയാണ് പുലിയെ കണ്ടത്. മരക്കടവ് പള്ളിക്ക് സമീപം താമസിക്കുന്ന രാജപ്പനാണ് പുലിയെ കണ്ടത്. വളർത്തു നായയെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു. ശശിമല - പള്ളി താഴെ റൂട്ടിലാണ് കടുവയെ റോഡ് മുറിച്ച് കടക്കുന്ന നിലയിൽ വാഹന യാത്രക്കാർ കണ്ടത്. കഴിഞ്ഞ ദിവസം പാടിച്ചിറയിലും കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു.വനപാലകർ ഈ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നു.