വയനാട്: വയനാട്ടിൽ മദ്യപാനത്തെ തുടർന്നുള്ള തർക്കത്തെ തുടർന്ന് അടിയേറ്റ യുവാവ് മരിച്ചു. കമ്പളക്കാട് കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയിലെ കേശവനാണ് മരിച്ചത്.
കേശവൻ്റെ സഹോദരിയുടെ മകളുടെ ഭർത്താവ് ജ്യോതിഷാണ് ഇയാളെ പട്ടിക കൊണ്ട് അടിച്ചത്. ഇന്നലെ രാത്രി മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിനിടെയാണ് സംഭവം.