മലപ്പുറം തിരൂരങ്ങാടി : ചെമ്മാട്ട് ബസ്സിടിച്ച് പരിക്കേറ്റ കാൽ നടയാത്രക്കാരൻ മരിച്ചു. തേഞ്ഞിപ്പാലം ചെനക്കലങ്ങാടി സ്വദേശി പറമ്പൻ മുല്ലശ്ശേരി കുഞ്ഞുമുഹമ്മദിന്റെ മകൻ ഷംസുദ്ദീൻ (56) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ചെമ്മാട് കോഴിക്കോട് റോഡിൽ വച്ചായിരുന്നു അപകടം. ഇദ്ദേഹം ജോലി ചെയ്യുന്ന സ്ഥലത്തേക്ക് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു.
കബറടക്കം ഇന്ന് പടിഞ്ഞാറേ ജുമുഅത്ത് പള്ളിയിൽ.
ഭാര്യ സാജിത.
മക്കൾ: മുഹമ്മദ് ആദിൽ, ഫാത്തിമ ദിയാന, ഫാത്തിമ സിതാര, അബ്ദുൽ വലീദ്.
സഹോദരങ്ങൾ : അബ്ദുസ്സലാം, അബ്ദുസ്സലിം, മാരിയത്തുൽ ഖിബ്തിയ, ലുബൈന.