തിരുവനന്തപുരം: ശബരിമലയിൽ കൂടുതൽ കൊള്ളനടന്നതായി എസ്ഐടി. പ്രതികൾക്കായുള്ള കസ്റ്റഡി അപേക്ഷയിലാണ് എസ്ഐടി ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. ശിവ, വ്യാളീ രൂപങ്ങളിലെ സ്വർണവും കവർന്നു. ഏഴു പാളികളിൽ നിന്ന് സ്വർണം കവർന്നതായും എസ്ഐടി കണ്ടെത്തൽ. സ്വർണം പതിച്ച രണ്ട് ചെമ്പ് പാളികളിലും, കട്ടിളയുടെ മുകൾപ്പടി സ്വർണം പതിച്ച ചെമ്പ് പാളിയിലും, കട്ടിളക്ക് മുകളിൽ പതിച്ചിട്ടുള്ള സ്വർണ്ണം പതിച്ച പ്രഭാ മണ്ഡല പാളികളിലും പതിച്ചിരുന്ന സ്വർണവും, ശബരിമല ശ്രീകോവിലിലെ വാരപാലക ശില്പ പാളികളിലും പില്ലർ പ്ലേറ്റുകകളിലും പതിച്ചിരുന്ന സ്വർണവും ചെന്നൈ അമ്പത്തൂരിലുള്ള സ്മാർട്ട് ക്രിയോഷനിൽ വെച്ച് രാസമിശ്രിതം ഉപയോഗിച്ച് വർതിരിച്ചെടുത്തിട്ടുണ്ടെന്നും എസ്ഐടി കണ്ടെത്തി. കൂടുതൽ സ്വർണം കണ്ടെത്താൻ ഉണ്ടെന്നും എസ്ഐടി. തട്ടിയെടുത്ത സ്വർണം വേർതിരിച്ചത് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ.
ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവർക്കായുള്ള കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്.
അതേസയം, കേസിൽ പ്രധാനപ്പെട്ട നേതാക്കളെ ചോദ്യം ചെയ്യുന്നതും അറസ്റ്റ് ചെയ്യുന്നതും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദത്തിൽ എസ്ഐടി വൈകിപ്പിക്കുകയാണെന്ന് വിഡി സതീശൻ ആരോപിച്ചു. തങ്ങൾ പറഞ്ഞ കാര്യം കോടതി ശരിവെച്ചു. വളരെ രഹസ്യമായിട്ടായിരുന്നു കടകംപള്ളിയുടെ ചോദ്യം ചെയ്യൽ. സിവിൽ കോടതിയുടെ നടപടികൾ പോലും അറിയാത്ത ആളാണ് മന്ത്രിയായിരുന്ന കടകംപള്ളി. ഇത് അറിയാതെയാണ് കടംകമ്പള്ളി പ്രസ്താവനകൾ ഇറക്കുന്നത്. കോടതി നടപടികൾ പോലും അദ്ദേഹത്തിന് അറിയാത്തത് നാണക്കേടാണ്. സ്വർണ്ണക്കൊള്ളയിൽ ഒരാൾക്കെതിരെ പോലും സിപിഎം നടപടി എടുക്കുന്നില്ല. സിപിഎം പക്ഷപാതികളായ രണ്ടുപേരെയാണ് ഇപ്പോൾ എസ്ഐടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദം എസ്ഐടിയുമേൽ ഉണ്ട്. കോടതിക്ക് മുന്നിൽ ഈ വിവരങ്ങൾ വന്നില്ലെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹം പോലും അടിച്ചുമാറ്റിയേനെയെന്നും സതീശൻ പറഞ്ഞു.