മലപ്പുറം മൈലാടിയിൽ ചെരുപ്പ് നിര്‍മ്മാണ കമ്പനിയില്‍ വൻതീപിടിത്തം. ചെരുപ്പ് നിർമാണ കമ്പനി കത്തിനശിച്ചു. സംഭവത്തിന് പിന്നാലെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നുണ്ട്. ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, ആറ്റുകാൽ വാർഡ് 73 കല്ലടി മുഖത്ത് നഗരസഭയുടെ സായാഹ്നം വൃദ്ധസദനത്തിൽ തീപിടിത്തം. പാചകവാതക സിലിണ്ടർ മാറ്റുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. ജീവനക്കാരനും പാചകം ചെയ്യുന്ന സ്ത്രീക്കും പൊള്ളലേറ്റു. ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
കിച്ചനിൽ ഉണ്ടായിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടറിൽ നിന്നും ഗ്യാസ് ലീക്കായാണ് അപകടമുണ്ടായത്. ജീവനക്കാരായ മായ(39), രാജീവ് (30) എന്നിവര്‍ക്കാണ് പരുക്കേറ്റത്. 70 വയസ്സിന് മുകളിൽ പ്രായമുള്ള 41 അന്തേവാസികളെയും തിരുവനന്തപുരം ഫയർ സ്റ്റേഷൻ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാഫി എമ്മിന്റെയും നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ റസീഫ്, ഷമീർ, സുജീഷ്, സനിത്, ഫോർട്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ സിബിൻ ജോസഫിന്റെയും, പോലീസുകരുടെയും നേതൃത്വത്തിൽ നാട്ടുകാരുടെയും ജീവനക്കാരുടെയും സഹായത്താൽ പുറത്തെത്തിച്ചു. ഗ്യാസ് റെഗുലേറ്റർ, എക്സോസ്റ്റ് ഫാൻസ്, ഗ്യാസ് ട്യൂബ്, ഇലക്ട്രിക്കൽ വയറിങ് കിറ്റ് എന്നിവ കത്തിനശിച്ചു.