ഭോപ്പാല്‍: ഇന്‍ഡോറിലെ മലിനജല ദുരന്തത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദരിദ്രര്‍ മരിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും ദുരന്തത്തിന്റെ ഉത്തരവാദികള്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു. ദുര്‍ഭരണത്തിന്റെ പ്രഭവകേന്ദ്രമാണ് മധ്യപ്രദേശ്. പാവപ്പെട്ട ജനങ്ങള്‍ നിസ്സഹായരായി നില്‍ക്കുമ്പോള്‍ ബിജെപി നേതാക്കള്‍ അഹങ്കാരം കാണിക്കുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.