തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ മാത്യു പല്ലാട്ട് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. എസ് പി സി പിടിഎ പ്രസിഡന്റ് സിജോ മാളോല അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജോളി ജോസഫ് ഉണ്ണ്യേപ്പിള്ളിൽ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ രജനി കെ.ഐ, റെജി സെബാസ്റ്റ്യൻ, ജോസഫ് ജോർജ്, ജിഷി മാത്യു എന്നിവർ സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ ലൈഫ് സ്കിൽ ഡെവലപ്മെൻറ് ക്ലാസുകൾ, ഊരറിയാൻ പദ്ധതി, മാജിക് ഷോ, നാടൻപാട്ട് ശില്പശാല തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കും.