നെല്ലിപൊയിൽ:ശാന്തി കോളേജ് ഓഫ് നഴ്സിംഗ് NSS യൂണിറ്റും ശാന്തി ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് നെല്ലിപൊയിൽ st തോമസ് LP സ്കൂളിൽ വെച്ച് വിജയകരമായി പൂർത്തീകരിച്ചു.
രാവിലെ 9.30 മണിയോടെ ക്യാമ്പ് ആരംഭിച്ചു. ശാന്തി അക്കാദമി മാനേജർ
.എം .കെ അഹമ്മദ് കുട്ടി അദ്ധ്യഷത വഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് Mrs. അന്നകുട്ടി ദേവസ്യ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു ഇന്നത്തെ സമൂഹത്തിൽ NSS ന്റെ ആവശ്യകത എടുത്തു പറയുകയുണ്ടായി. ശാന്തി കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ Dr. ഷീജ മാത്യു സ്വാഗതം അർപ്പിച്ചു. IWT ചെയർമാൻ അബ്ദുൽ ലത്തീഫ്, 8 വാർഡ് മെമ്പർ വിൻസെന്റ്, വടക്കേമുറി 6ാം വാർഡ് മെമ്പർ വിൽസൺ, തരപ്പിൽ PTA പ്രസിഡണ്ട് Fr. Eldo,7ാം വാർഡ് മെമ്പർ, ശിവദാസൻ നെല്ലിപൊയിൽ st. തോമസ് LP സ്കൂൾ HM Mrs. ഗീത , നെല്ലിപൊയിൽ വ്യാപാരി വ്യവസായി പ്രസിഡന്റ് തോമസ് മേലെപറമ്പിൽ സാബു അവന്നൂർ, ഓയിസ്ക പ്രസിഡന്റ് നെല്ലിപൊയിൽ,ശാന്തി ഹോസ്പിറ്റൽ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് Dr. Abdulrahman Dany എന്നിവർ ആശംസകൾ അർപ്പിച്ചു. ഓർത്തോപെഡിക്, ഗ്യനെയേക്കോളജി, ഫാമിലി മെഡിസിൻ, ജനറൽ സർജറി തുടങ്ങിയ ഡിപ്പാർട്മെന്റ്ലായി അനവധി ആളുകൾ പങ്കെടുത്തു. നാടിന് വേണ്ടി ജോലി ചെയുന്ന കോടഞ്ചേരി പഞ്ചായത്തിലെ മുഴുവൻ ഹരിതകർമസേനങ്ങാകളെയും മെഡിക്കൽ പങ്കെടുപ്പിക്കുകയും അവരുമായി NSS വോളന്റീർസ് അവരുമായി സംസാരിക്കുകയും അവരുടെ പ്രവർത്തനങ്ങളെ മനസിലാക്കുകയും ചെയ്തു.
ഉച്ചക്ക് 1 മണിയോടെ സമാപിച്ച പരിപാടിയിൽ NSS പ്രോഗ്രാം ഓഫീസർ മിഥു മാത്യു നന്ദി അർപ്പിച്ചു.