ഗതാഗതം ദുഃസ്സഹമായ പൊയിൽതാഴം - പയിമ്പ്ര കാവ് റോഡ്, മുള്ളൻ പറമ്പ് ഭാഗം ജനകീയ കൂട്ടായ്മയിൽ കാട് തെളിച്ച് ഗതാഗതയോഗ്യമാക്കി. 6-ാം വാർഡ് മെമ്പർ സരിത .വി . പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു. കെ. സി. ഭാസ്ക്കരൻ മാസ്റ്റർ, രാജൻ നായർ അളകനന്ദ ,യു.സി രാജേഷ്, അഭിലാഷ് , റസാഖ് പൊയിൽ താഴം തുടങ്ങിയവർ നേതൃത്വം നൽകി.