അജ്മാൻ: യുഎഇയിലെ സാമൂഹികമാധ്യമ ഇൻഫ്ളുവൻസറായ മലയാളി യുവതിയുടെ ചിത്രങ്ങൾ അശ്ലീല പരാമർശത്തോടെ പ്രചരിപ്പിച്ചതിന് കണ്ണൂർ സ്വദേശിയെ അജ്മാൻ പോലീസ് അറസ്റ്റുചെയ്തു. കണ്ണൂർ മട്ടന്നൂർ സ്വദേശിനിയുടെ ചിത്രങ്ങളാണ് മസാജ് സെന്ററിന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ അപകീർത്തികരമായ രീതിയിൽ പ്രചരിപ്പിച്ചത്.
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾക്കെതിരേ യുഎഇയിൽ നിയമംശക്തമാണ്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക്‌ടോക്ക്, വാട്‌സാപ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ, ഭീഷണി, പോർവിളി നടത്തുന്നവരെല്ലാം വലിയവില നൽകേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. ഇത്തരം സൈബർ കുറ്റങ്ങൾചെയ്താൽ ഒന്നരലക്ഷം ദിർഹം മുതൽ അഞ്ചുലക്ഷം ദിർഹംവരെ പിഴയും ജയിൽശിക്ഷയും ലഭിക്കുമെന്ന് രാജ്യത്തെ നിയമം മുന്നറിയിപ്പ് നൽകുന്നു.
ഓൺലൈൻ വഴി മറ്റുള്ളവരെ അപകീർത്തിപ്പെടുത്തിയാൽ നേരിടേണ്ട നിയമപ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകൾ ബോധവത്കരണ പ്രചാരണങ്ങൾ നടത്തുന്നുണ്ട്.
ചെയ്യുന്ന തെറ്റിന്റെ വ്യാപ്തിയും പരിണിതഫലവും മനസ്സിലാക്കാതെയാണ് പലരും ഇത്തരം പ്രവൃത്തികളിലേർപ്പെടുന്നതെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു. നിലവിലെ നിയമമനുസരിച്ച് സൈബർ കുറ്റങ്ങൾക്ക് കനത്ത പിഴയും ജയിൽശിക്ഷയും നൽകുന്നതിനുപുറമേ നാടുകടത്തുകയും ചെയ്യും