ഈങ്ങാപ്പുഴ: പയോണയിൽ വാടകക്ക് താമസിക്കുന്ന കോന്നി പൈനാമൺ സ്വദേശിനി പച്ചയിൽ ബേബു വർഗ്ഗീസ് (42) മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി നാലു ദിവസം മുമ്പാണ് വീട്ടിൽ തിരിച്ചെത്തിയത്.ഇന്ന് വീണ്ടും ആശുപത്രിയിലേക്ക് തുടർ ചികിത്സക്ക് പോകാനിരിക്കെയാണ് മരണം.
ഈങ്ങാപ്പുഴ എം ജി എം എൽ പി സ്കൂൾ ബസ്സിലെ സഹായിയായി ജോലി ചെയ്തു വരികയായിരുന്നു.മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മക്കൾ: അലോന, അൽദിയ