ശബരിമലയിൽ പ്രതികൾ പദ്ധതിയിട്ടത് വൻകവർച്ച നടത്താനാണെന്ന് ഹൈക്കോടതിയിൽ എസ്ഐടി.

Jan. 6, 2026, 4:19 p.m.

കൊച്ചി: ശബരിമലയിൽ പ്രതികൾ പദ്ധതിയിട്ടത് വൻകവർച്ച നടത്താനാണെന്ന് ഹൈക്കോടതിയിൽ എസ്ഐടി. വലിയ രീതിയിൽ കവർച്ച നടത്താനായി പങ്കജ് പണ്ടാരിയും, ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർദ്ധനും സ്പോണ്‍സർ ഉണ്ണിക്കൃഷ്ണൻ പോറ്റിയും ആസൂത്രണം നടത്തിയെന്നാണ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഗോവർദ്ധൻ്റെ ജാമ്യഹർജി എതിർത്ത് എസ്ഐടി നൽകിയ റിപ്പോർട്ടിലാണ് ആസൂത്രണത്തെ കുറിച്ച് പറയുന്നത്. 2025 ഒക്ടോബറിൽ പ്രതികൾ ബെംഗളൂരുവിൽ ഗൂഢാലോചന നടത്തിയെന്നും ഹൈക്കോടതി കേസ് പരിഗണിച്ചപ്പോഴായിരുന്നു ഇതെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. ​

എന്നാൽ കൊള്ള പുറത്തുവന്നതോടെ ഗൂഢാലോചന മറച്ചുവെക്കാൻ എന്തൊക്കെ പദ്ധതി വേണമെന്നും ഇതിനായി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയെന്നും റിപ്പോർട്ടിലുണ്ട്. ശബരിമലയിലെ വഴിപാടുകളുമായി ബന്ധപ്പെട്ട് നിരവധി പണം അക്കൗണ്ടുകളിലേക്ക് വന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് ദുരൂഹമായ അക്കൗണ്ടുകളുണ്ട്. ഈ പണം കുറ്റകൃത്യം മറച്ചുവെക്കാനുള്ള ശ്രമമാണ്. നടന്നത് വൻ കൊള്ളയാണ്. വൻ ആസൂത്രണം നടത്തിയെന്നും പിടിക്കപ്പെടാതിരിക്കാൻ ബെം​ഗളൂരുവിൽ ആസൂത്രണം നടത്തിയെന്നും എസ്ഐടി പറയുന്നു. കൊള്ളയുടെ വ്യാപ്തി അറിയാൻ ശാസ്ത്രീയ പരിശോധനാഫലം വരണമെന്നും അതുവരെ പ്രതികൾക്ക് ജാമ്യം നൽകരുതെന്നുമാണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ വാദിച്ചത്.

കേസിൽ അന്വേഷണത്തിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചിരുന്നു. ആറാഴ്ചത്തെ സമയമാണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ ആവശ്യപ്രകാരം ദേവസ്വം ബെഞ്ച് അനുവദിച്ചത്. ഈ മാസം 19ന് എസ്ഐടി ഹൈക്കോടതിയിൽ അടുത്ത ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണ സംഘത്തിൽ രണ്ട് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്താൻ അവധിക്കാല ഡിവിഷൻ ബെഞ്ച് അനുമതി നൽകിയിരുന്നു. എന്നാൽ, ഇവർക്ക് സിപിഎം ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇവർക്ക് പകരം പുതിയ രണ്ട് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. ഇതിന് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെവി ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് അനുമതി നൽകി.


MORE LATEST NEWSES
  • സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
  • സൗദി കാർ അപകടം;മരണം അഞ്ചായി
  • കാമുകിയുടെ വീട്ടുകാരുടെ പ്രീതി നേടാൻ വാഹനാപകടത്തിൽ നിന്നും യുവതിയെ രക്ഷിക്കാൻ മനഃപൂർവം കാറിടിച്ചു വീഴ്ത്തി: നരഹത്യാശ്രമത്തിന് യുവാവും സുഹൃത്തും അറസ്റ്റില്‍
  • ഈങ്ങാപ്പുഴയിൽ വീടിന് തീപിടിച്ചു
  • മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞു മരിച്ചു
  • 24 വർഷമായി ഒളിവിൽ കഴിഞ്ഞ കളളൻ കല്‍പറ്റയില്‍ പിടിയിൽ.
  • ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാർ വാഹനാപകടത്തിൽ മരണപ്പെട്ടു
  • കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകുക മാത്രമാണ് ഇനി ബാക്കിയുള്ളതെന്ന് സുപ്രിംകോടതിയുടെ പരിഹാസം.
  • കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി
  • യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ.
  • വിവാഹത്തട്ടിപ്പുകാരൻ അറസ്റ്റിൽ
  • തൃശ്ശൂരില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തി
  • ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗിയെ ബില്ല് അടക്കുന്നതുവരെ തടഞ്ഞുവെയ്ക്കാനാവില്ല; മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ
  • ഇറാനിൽ പത്ത്​ ദിവസങ്ങളിലേറെയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ 35ലേറെ കൊല്ലപ്പെട്ടു
  • പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു
  • കോഴിക്കോട് വൻ മയക്കുമരുന്ന് ശേഖരം പിടികൂടി.
  • സിറ്റിങ്ങ് എംഎൽഎമാരെല്ലാം വീണ്ടും മത്സരിക്കും, കുറ്റ്യടിയില്ലെങ്കിൽ മറ്റൊരു സീറ്റിൽ നോട്ടം
  • ബലാത്സംഗക്കേസ്‌ ; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
  • അന്തരിച്ച മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്കാരം ഇന്ന്
  • ലോറിക്കടിയിൽ പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം
  • പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിൽ നിന്നും തുണിക്കഷണം പുറത്ത് വന്നു
  • സംവരണ വിഭാഗക്കാര്‍ ജനറല്‍ കാറ്റഗറിയുടെ മാര്‍ക്ക് നേടിയാല്‍ ജനറലായി പരിഗണിക്കണം: നിർണായക വിധിയുമായി സുപ്രീംകോടതി
  • വിജയ് ഹസാരെയില്‍ പുതുച്ചേരിയെ തകര്‍ത്ത് കേരളം
  • മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു
  • കുറ്റ്യാടിയിൽ എസ്‌ഐആറിൽ നിന്ന് പകുതിയിലേറെ വോട്ടർമാർ പുറത്ത്
  • വയോധിക വീടിനുള്ളിൽ മരിച്ചനിലയിൽ*
  • മരണ വാർത്ത
  • മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
  • യുഎഇയിൽ ഇൻഫ്ളുവൻസറായ മലയാളി യുവതിയുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തു; കണ്ണൂർ സ്വദേശി അറസ്റ്റിൽ
  • താമരശ്ശേരി പഴശ്ശിരാജാ വിദ്യാമന്ദിരത്തിൽ മാതൃ പൂജ നടത്തി
  • സൗദിയിൽ തണുപ്പ് ശക്തമാവുന്നു വടക്കുകിഴക്കൻ അതിർത്തിയിൽ കടുത്ത തണുപ്പ്
  • സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിക്കുന്നു
  • ഡൽഹിയിൽ കൂട്ടക്കൊല; ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തി യുവാവ്
  • അബുദാബി വാഹനാപകടം; ചികിത്സയിലുണ്ടായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു
  • മരണ വാർത്ത
  • സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം;. കോഴിക്കോട് സ്വദേശി മരിച്ചു .
  • ആന്റണി രാജു അയോഗ്യൻ'; വിജ്ഞാപനമിറക്കി നിയമസഭാ സെക്രട്ടറി
  • രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവം; അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
  • കോൺ​ഗ്രസ് നേതൃക്യാമ്പ് സമാപിച്ചു
  • വിമാനയാത്രയില്‍ പവര്‍ ബാങ്ക് ഉപയോഗവും ചാര്‍ജിങും തടഞ്ഞ് ഡിജിസിഎ
  • ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ നാദാപുരം സ്വദേശി പോലീസ് പിടിയിൽ
  • ട്രാക്ടർ സ്റ്റാർട്ട്‌ ചെയ്യുന്നതിനിടയിൽ വാഹനം ദേഹത്തേക്ക് മറിഞ്ഞു കോഴിക്കോട് സ്വദേശി മരണപ്പെട്ടു
  • വീടിനടുത്തുള്ള കുളത്തിൽ വീണ് രണ്ട് വയസുകാരി മരിച്ചു
  • ഒരു ലക്ഷം കടന്ന് കുതിച്ച് സ്വര്‍ണവില
  • കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
  • വാഹനാപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
  • വ്യായാമത്തിനായി കെട്ടിയ കയറിൽ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം
  • നടൻ കണ്ണൻ പട്ടാമ്പി അന്തരിച്ചു
  • ഡയാലിസിസ് ചെയ്ത രോ​ഗികൾ മരിച്ച സംഭവം ;ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്തു
  • തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥിരം സമിതി തെരഞ്ഞെടുപ്പ് ഇന്ന് മുതല്‍