വയനാട്:വയനാട് ഗവ. മെഡിക്കൽ കോളേജിൽ പ്രസവിച്ച യുവതിയുടെ ശ രീരത്തിൽ നിന്ന് രണ്ടര മാസത്തിനു ശേഷം തുണിക്കഷണം പുറ ത്തുവന്നു. ചികിത്സിച്ച ഡോക്ടറുടെ പേരിൽ നടപടി ആവശ്യപ്പെട്ട് യുവതി പരാതി നൽകി. മാനന്തവാടി പാണ്ടിക്കടവ് പാറവിളയിൽ വീട്ടിൽ ദേവി (21) യാണ് സ്ത്രീരോഗ വിഭാഗം ഡോക്ടറുടെ പേരിൽ നടപടി ആവശ്യപ്പെട്ട് മന്ത്രി ഒ.ആർ. കേളുവിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയത്. സു ഖപ്രസവമായതിനാൽ 23-ന് ആശുപത്രിയിൽ നിന്നും ഡിസ്‌ചാർ ജ് ചെയ്തിരുന്നു. ഇതിനുശേഷം അസഹ്യമായ വേദനയും ദുർഗ ന്ധവും കാരണം ആശുപത്രിയിലെത്തി രണ്ടു തവണ ഡോക്ടറെ ക ണ്ടിരുന്നു. കുഴപ്പമില്ലെന്നും വെള്ളം കുടിക്കാത്തതിലുള്ള പ്രശ്‌ന മാണെന്നും പറഞ്ഞു മടക്കി അയക്കുകയായിരുന്നു. കഴിഞ്ഞ 29 നാണ് തുണിക്കഷണം പുറത്തേക്കു വന്നത്