കൊട്ടാരക്കര :വിവാഹിതനെന്ന വിവരം മറച്ചുവച്ച് യുവതിയെ വിവാഹം കഴിച്ച് വഞ്ചിച്ച കേസിൽ യുവാവ് പിടിയിൽ. തിരൂർ അഴിമുഖം പടിഞ്ഞാറ്റിൻകരയിൽ ചിറക്കുന്നത്ത് വീട്ടിൽ ജിനേഷ് (33)ആണ് പിടിയിലായത്.
ഡിവോഴ്സ‌് മാട്രിമോണിയൽ വെബ്സൈറ്റ് വഴി പരി ചയപ്പെട്ട യുവതിയെ ആണ് വിവാഹം കഴിച്ച ത്. ഇയാൾ ഒരു വർഷം മുമ്പ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു വിവാഹം. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.