താമരശ്ശേരി: ചമൽ നിർമ്മല യു.പി. സ്കൂളിൽ സ്കൗട്ട് ഗൈഡ് യൂണിറ്റ് ഉദ്ഘാടനവും ചിഹ്നദാന ചടങ്ങും നടത്തി.പ്രധാനാധ്യാപിക ജിസ്ന ജോസ് സ്കൗട്ട് ഗൈഡ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.PTA വൈസ് പ്രസിഡണ്ട് നൂറുദ്ദീൻ , രക്ഷിതാക്കൾ, അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
ചിഹ്നദാന ചടങ്ങിന് ജില്ലാ ട്രെയിനിങ്ങ് കമ്മീഷണർ വിനോദിനി, സ്കൗട്ട് മാസ്റ്റർ ജവാദ് , ഗൈഡ് ക്യാപ്റ്റൻ അന്ന റൂഫസ് എന്നിവർ നേതൃത്വം നൽകി.