കെ.വി സുധാകരൻ ഒമ്പതാം ചരമ വാർഷിക ദിനം 06-Jan-2026 ന് സൂര്യ ആർട്സ് & സ്പോർട്സ് ക്ലബ് ന്റെയും കെ.വി സുധാകരൻ സ്മൃതി കമ്മിറ്റി യുടെയും നേതൃത്വത്തിൽ നെച്ചുളിയിൽ വെച്ച് വിപുലമായി ആചരിച്ചു.*
സൂര്യ ആർട്സ് & സ്പോർട്സ് ക്ലബ് പ്രസിഡന്റ് അരുൺ മോഹൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ ക്ലബ് സെക്രട്ടറി സജിത്ത് ബി.കെ സ്വാഗതം പറഞ്ഞു. കെ. സി ഭാസ്കരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
ചടങ്ങിൽ വെച്ച് ചാത്തമംഗലം പഞ്ചായത്തിലേക്കു പുതുതായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് എം. കെ നദീറ, വൈസ് പ്രസിഡന്റ് എം.കെ അനീഷ്, പ്രദേശത്തെ വാർഡ് മെമ്പർമാരായ കൽപള്ളി നാരായണൻ നമ്പൂതിരി, രമേശൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
സൂര്യ ആർട്സ് & സ്പോർട്സ് ക്ലബ് 25 വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ, ഒരു വർഷം നീണ്ടു നിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങൾ നടത്തുന്നതിനും അതോടൊപ്പം നാട്ടുകാരുടെ സഹായ സഹകരണത്തോടെ വാങ്ങിയ സ്ഥലത്ത് കലാ-കായിക പഠന കേന്ദ്രം തുടങ്ങുവാനും ഉള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള സ്വാഗത സംഘം രൂപീകരണം, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ നദീറ ഉദ്ഘാടനം ചെയ്തു.
എം.കെ അനീഷ്, കൽപള്ളി നാരായണൻ നമ്പൂതിരി, രമേശൻ, എൻ.പി രാമചന്ദ്രൻ, ബബിത, കെ.വി രവീന്ദ്രനാഥ്, അമർജിത് എന്നിവർ ചടങ്ങിൽ സംസാരിച്ചു. പി.എ കൃഷ്ണൻകുട്ടി എഴുതിയ കവിത സത്യനാഥൻ ആലപിച്ചു. ചടങ്ങിന് പ്രസാദ് നന്ദി രേഖപ്പെടുത്തി.