കണ്ണൂർ: കൂത്തുപറമ്പിൽ ലോറിക്ക് കണ്ണൂർ കൂത്തുപറമ്പിൽ ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. നരവൂർപാറ സ്വദേശി സുധി ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കുമ്പളത്തൊടിയിലെ ചെങ്കൽ ക്വാറിയിലാണ് അപകടം ഉണ്ടായത്
ഒരു മണിയോടെ ചെങ്കൽ ക്വാറിയിലേക്ക് കല്ല് എടുക്കാൻ എത്തിയ ലോറിയിലേക്ക് സമീപത്തെ മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. ലോറിയുടെ ക്യാബിനിൽ ഇരുന്നിരുന്ന സുധി ഇതിനടിയിൽ പെട്ട് പോവുകയുമാണ് ഉണ്ടായത്. ഉടൻ തന്നെ ക്വാറിയിലുണ്ടായിരുന്ന ജെസിബി ഉപയോഗിച്ച് ഇടിഞ്ഞ് വീണ മണ്ണ് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. രക്ഷാ പ്രവർത്തനത്തിനായി ഫയർഫോഴ്സ‌് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.