ഉള്ളിയേരി: ഉള്ളിയേരി പത്തൊൻപതിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്ക്. കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയും ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൊലേറോയും ടോറസുമാണ് അപകടത്തില്‍പ്പെട്ടത്. ബൊലോറോ ഡ്രൈവർ കുന്നാടൻ വീട്ടിൽ അരവിന്ദാക്ഷൻ (64) ആണ് പരിക്കേറ്റത്.
ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. ടോറസ് ലോറി ബൊലേറോയുടെ പിന്നില്‍ ഇടിക്കുകയും തുടർന്ന് ബൊലേറോ എതിര്‍ ദിശയിൽ നിന്നും വരികയായിരുന്ന ടിപ്പറിൽ ഇടിക്കുകയുമായിരുന്നു. അപകടത്തില്‍ മുഖത്ത് സാരമായി പരിക്കേറ്റ ബൊലേറോ ഡ്രൈവറെ മൊടക്കല്ലൂർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ റോഡിൽ നിന്നും നീക്കി.