കോരങ്ങാട്:കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന *ഒ എം എസ് പി* യും താമരശ്ശേരി താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗവും സംയുക്തമായാണ് ക്യാംപ് സംഘടിപ്പിച്ചത്.
കോരങ്ങാട് ലീഗ് ഓഫീസിൽ വെച്ച് നടന്ന പ്രസ്തുത ക്യാംപ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ ഹബീബ് റഹ്‌മാൻ എ പി ഉദ്ഘാടനം നിർവ്വഹിച്ചു . ഓയിസ്ക മൈഗ്രൻ്റ് സുരക്ഷ പ്രൊജക്ട് മാനേജർ അമിജേഷ് കെ വി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം സമദ് എ പി സ്വാഗതം പറയുകയും താമരശ്ശേരി താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ഷൈനി പി, മുക്കം ടി ബി യൂണിറ്റ് എസ് ടി എസ് ശശി എം ടി, പ്രൊജക്ട് കൗൺസിലർ സുജീഷ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിക്കുകയും പ്രൊജക്ടിൻ്റെ മുക്കം സോൺ കോർഡിനേറ്ററും പ്രസ്തുത ഏരിയയുടെ ഇൻചാർജ്ജുമായ ഉണ്ണിക്കൃഷ്ണൻ എം എം നന്ദിയർപ്പിക്കുകയും ചെയ്തു.
ക്യാംപിൽ പങ്കെടുത്തവർക്കായി നടത്തിയ ജനറൽ മെഡിക്കൽ ചെക്കപ്പ്, ലൈംഗീക രോഗ നിർണ്ണയം, ക്ഷയരോഗ നിർണ്ണയം, മലേറിയ,ലെപ്രസി, എച്ച് ഐ വി , ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, സിഫിലിസ് മുതലായ പരിശോധനകൾ നടത്തുന്നതിന് ഏരിയ കോഡിനേറ്റർ ഉണ്ണികൃഷ്ണൻ എം.എം, HI ഷൈനി, JHI മാരായ സ്വപ്ന കെ എസ്, ഗിരീഷ് കുമാർ എൻ, തലക്കുളത്തൂർ ഐ സി ടി സി കൗൺസിലർ റീഷ്മ ഇ, ലാബ് ടെക്നീഷ്യൻ ചിത്രാ ഗോവിന്ദ് സി,ആശാ വർക്കർ ആയിഷ പി ടി, ബാലുശ്ശേരി ഏരിയ ഫീൽഡ് കോർഡിനേറ്റർ സന്ദീപ് കെ ആർ, തുടങ്ങിയവർ നേതൃത്വം നൽകി.
കോരങ്ങാട് പ്രദേശത്ത് വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്ന എഴുപത്തഞ്ചോളം അതിഥി തൊഴിലാളികൾ ക്യാംപിൽ പങ്കെടുത്തു.