വടകര: വടകരയിൽ ടാങ്കര്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. മയ്യന്നൂര്‍ സ്വദേശി കയ്യാല ഉസ്മാന്‍ ഹാജിയാണ് (70) മരിച്ചത്. നാരായണനഗരം ജംഗ്ഷനു സമീപം ഡേ മാര്‍ട്ടിനടുത്ത് ഇന്ന് രാവിലെ പത്തോടെയാണ് അപകടം.
വടകര പുതിയ സ്റ്റാന്റില്‍ സ്റ്റാള്‍ നടത്തുകയാണ് ഉസ്മാന്‍ ഹാജി. രാവിലെ വീട്ടില്‍ നിന്ന് സ്‌കൂട്ടറില്‍ വരുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ലോറിക്കടിയില്‍ കുടുങ്ങിയ ഇദ്ദേഹത്തെ ഏറെ പരിശ്രമത്തിനു ശേഷമാണ് പുറത്തെടുക്കാനായത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവച്ചിരുന്നു. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.