കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 440 രൂപ വര്‍ധിച്ച് 1,02,160 രൂപയായി. 12,770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇതോടെ, പണിക്കൂലിക്കൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും ഉൾപ്പെടെ ഒരു പവൻ സ്വർണാഭരണത്തിന് ഒന്നേകാൽ ലക്ഷത്തിനടുത്ത് നൽകണം.
ഇന്ന് തന്നെ രണ്ടാം തവണയാണ് സ്വർണത്തിന് വില കൂടുന്നത്. രാവിലെ 520 രൂപ പവന് വര്‍ധിച്ചിരുന്നു. പുതിയ വർധനയോടെ ഇന്ന് മാത്രം പവന് വര്‍ധിച്ചത് 960 രൂപയാണ്. വിവാഹ സീസണിലെ ഈ വിലക്കയറ്റം ഉപഭോക്താക്കളില്‍ വലിയ ആശങ്കയ്‌ക്ക് ഇടയാക്കിയിട്ടുണ്ട്.