താമരശ്ശേരി പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായി നസീറ ഷരീഫ് (വികസനം ), പി.പി.അബ്ദുൽ ഗഫൂർ (ക്ഷേമം), കാവ്യ. വി.ആർ. (ആരോഗ്യ വിദ്യാഭ്യാസം) എന്നിവരെ ഐക്യകണ്ഠേനതെരഞ്ഞെടുത്തു.റിട്ടേണിംഗ് ഓഫീസർ ഫാത്തിമ നിഷിൻ നിയന്ത്രിച്ചു. അനുമോദന യോഗം പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.മുൻ എം.എൽ എ.വി.എം ഉമ്മർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.സൈനുൽ ആബിദീൻ തങ്ങൾ, കെ.എം.അഷ്റഫ് മാസ്റ്റർ, പി.എസ് മുഹമ്മദലി, ബിന്ദു ആനന്ദ്, ബാബു കുടുക്കിൽ, ഖദീജ സത്താർ, അൻഷാദ് മലയിൽ, അനിൽ മാസ്റ്റർ എന്നിവർ സംസാരിച്ചു. പി.പി.ഗഫൂർ, നസീറ ഷരീഫ്, കാവ്യ.വി.ആർ മറുപടി പ്രസംഗം നടത്തി.