ചുണ്ടേൽ: ചേലോട് എസ്റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുള്ളിപ്പുലി കുടുങ്ങി. എസ്റ്റേറ്റിലെ പതിമൂന്നാം നമ്പർ തേയില തോട്ടത്തിലാണ് പുലി അകപ്പെട്ടത്.
പ്രദേശത്ത് പുലിശല്യം രൂക്ഷമായതിനെ തുടർന്ന് ഒരാഴ്ച മുൻപാണ് വനംവകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ കൂട്ടോടെ നീക്കം ചെയ്യുകയും, തുടർപരിശോധനകൾക്കായി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.