കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള 2025 ലെ സദയം ചാരിറ്റബിൾ ട്രസ്റ്റ്-ബോചെ (ഡോ.ബോബി ചെമ്മണൂർ) അവാർഡിന് അപേക്ഷ ക്ഷണിച്ചു. കാൽ ലക്ഷം രൂപയും പ്രശസ്‌തി പത്രവും മെമെൻ്റോയുമാണ് അവാർഡ്. ഫെബ്രുവരി 20 നകം എൻട്രികൾ അയക്കണം. മൂന്ന് കോപ്പി വേണം. കവറിന് പുറത്ത് സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ അവാർഡ് എൻട്രി എന്ന് രേഖപ്പെടുത്തണം. വിലാസം: സദയം ചാരിറ്റബിൾ ട്രസ്റ്റ്, സദയം നഗർ, ആനപ്പാറ, കുന്ദമംഗലം, കോ ഴിക്കോട്, പിൻ : 673571. മാർച്ചിൽ കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. വിവരങ്ങൾക്ക് ഫോൺ: 8078912984, 97479 64450, 9495 614255.