കൊല്ലം: പറവൂർ മകന്‍റെ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ .കിഴക്കേപ്രം വെയർ ഹൗസിന് സമീപം പൊന്നേടത്ത് വീട്ടിൽ രാജൻ(74)നെയാണ് അറസ്റ്റ് ചെയ്തത് .
മകൻ ജിയേഷിന്‍റെ ഭാര്യ അനൂപ (34) കഴുത്തിന് പരിക്കേറ്റ് ചികിത്സയിലാണ്. ഇന്നലെ രാവിലെയാണ് സംഭവം. മുറിയിൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന അനൂപയെ ഇയാൾ മർദ്ദിക്കുകയും വാക്കത്തികൊണ്ട് കഴുത്തിന് മുറിവേൽപിക്കുയു മായിരുന്നു.