താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിൽ വ്യാപകമായി കുഴികൾ എടുത്തു. ടെലഫോൺ കമ്പനിക്ക് കേബിളുകൾ വലിക്കാനായിട്ടാണ് ഇടവിട്ട് ഇടവിട്ട് കുഴികൾ എടുത്തത്.2019 ൽ അന്നത്തെ MLA കാരാട്ട് റസാഖ് മുന്നിട് ഇറങ്ങി ഊരാളുങ്കൽ ലേബർ സൊസൈറ്റി വഴി നവീകരണം പൂർത്തീകരിച്ച റോഡിൽ വർഷങ്ങൾ പിന്നിട്ടിട്ടും ഒരു ചെറു കുഴി പോലും രൂപപ്പെട്ടിരുന്നില്ല.
എന്നാൾ നിലവിൽ എടുത്ത കുഴികൾ ശരിയായി അടച്ചില്ലെങ്കിൽ എന്താവും റോഡിൻ്റെ അവസ്ഥ എന്ന് കാത്തിരുന്ന് കാണാം..!