കോഴിക്കോട്: പനിയും ഛർദ്ദിയും ബാധിച്ച വിദ്യാർത്ഥിനി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.വടകര നട് സ്ട്രീറ്റിലെ പി.പി. ഹൗസ്സിൽ ഫൈസലിൻ്റെ മകൾ ധാനാ ഇഷാൻ (16) ആണ് മരിച്ചത്. വിഷം ഉളളിൽ ചെന്നതാണോ മരണ കാരണമെന്ന സംശയം ഉണ്ട്. വടകര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.