വെള്ളമുണ്ട: ജൂഡ്‌സ് മൗണ്ട് ഇടവകാ ദേവാലയത്തിൽ വിശുദ്ധ യൂദാ തദ്ദേവൂസിൻ്റെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ സെബാസ്ത്യാനോസിൻ്റെയും തിരുനാൾ മഹാ മഹത്തിന് ജനുവരി 17ന് കൊടിയേറും. 10 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്കാണ് സമൂഹം സാക്ഷിയാവുക. തിരുനാളിൻ്റെ പ്രാരംഭ ദിനമായ ജനുവരി 17 ശനിയാഴ്‌ച വൈകിട്ട് 4:15ന് ജപമാലയോട് കൂടെ ആരംഭിച്ച് 4:45ന് ഇടവക വികാരി ഫാ. മനോജ് കാക്കോനാൽ കൊടിയേറ്റും. തിരുനാളിൻ്റെ ആദ്യ ദിനമായ ജനുവരി 17ന് പൂർവികരുടെ അനുസ്‌മരണ ദിനമായി ആചരിക്കും. വിശുദ്ധ കുർബാന പ്രസംഗം നൊവേന എന്നിവയ്ക്ക് ഫാ. ബിവാൾഡിൻ തേർവാകുന്നേൽ കാർമികത്വം വഹിക്കും. നൊവേനയ്ക്ക് ശേഷം സിമിത്തേരി സന്ദർശിക്കും.
കുട്ടികളുടെ ദിനമായി ആചരിക്കുന്ന ജനുവരി 18 ഞായറാഴ്‌ച ഫാ. ആൽബിൻ വളയത്തിൽ, മാതൃദിനമായി ആചരിക്കുന്ന ജനുവരി 19 തിങ്കളാഴ്‌ചപന്തിപ്പൊയിൽ ഇടവക വികാരി ഫാ. ജെയിസ് ചെട്ട്യാശ്ശേരി, പിതൃദിനമായി ആചരിക്കുന്ന ജനുവരി 20 ചൊവ്വാഴ്ച്ച പുതുശ്ശേരിക്കടവ് ഇടവക വികാരി ഫാ. ജിമ്മി മൂലയിൽ, ദിവ്യകാരുണ്യ ദിനമായി ആചരിക്കുന്ന ജനുവരി 21 ബുധനാഴ്‌ച ഫാ. വിനോജ് പള്ളത്ത് എംസിബിഎസ്, കുടുംബ ദിനമായി ആചരിക്കുന്ന ജനുവരി 22 വ്യാഴാഴ്‌ച ഫാ. ജോജോ ചങ്ങനാംതുണ്ടത്തിൽ, സംഘടനാ ദിനമായി ആചരിക്കുന്ന ജനുവരി 23 വെള്ളിയാഴ്‌ച ഫെഡാർ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ലൂയിസ് തുരുത്തിയിൽ, തൊഴിലാളി ദിനമായി ആചരിക്കുന്ന ജനുവരി 24 വെള്ളിയാഴ്‌ച ഫാ. മാർട്ടിൻ പുതുശ്ശേരി എന്നിവർ കാർമികത്വം വഹിക്കും.
തിരുനാളിൻ്റെ അഞ്ചാം ദിനമായ ജനുവരി 21 ബുധനാഴ്‌ച നൊവേനയ്ക്ക് ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണവും, എട്ടാം ദിനമായ ജനുവരി 24 ശനിയാഴ്‌ച നൊവേനയ്ക്ക് ശേഷം വാഹനങ്ങളുടെ വെഞ്ചരിപ്പും ഉണ്ടായിരിക്കും.
പ്രധാന തിരുനാൾ ദിനങ്ങളായ ജനുവരി 25 ഞായറാഴ്ച ആഘോഷപൂർവ്വമായ വിശുദ്ധ കുർബാനക്കും, നൊവേനക്കും പടമല ഇടവക വികാരി ഫാ. ജിമ്മി ഓലിക്കൽ കാർമികത്വം വഹിക്കും. നൊവേനയ്ക്ക് ശേഷം എട്ടേനാലിലേക്ക് തിരുനാൾ പ്രദക്ഷിണവും, ശേഷം വാദ്യമേളങ്ങളും സ്‌നേഹവിരുന്നും ഉണ്ടാകും. ജനുവരി 26 തിങ്കളാഴ്‌ച ആഘോഷപൂർവ്വമായ തിരുനാൾ കുർബാനക്കും, നൊവേനക്കും സിഎംഎൽ മാനന്തവാടി രൂപതാ ഡയറക്ടർ ഫാ. സന്തോഷ് ഒറവാറന്തറ കാർമികത്വം വഹിക്കും. നൊവേനയ്ക്ക് ശേഷം തിരുനാൾ പ്രദക്ഷിണവും നേർച്ച ഭക്ഷണവും ഉണ്ടായിരിക്കും.