ഈങ്ങാപ്പുഴ: എംജിഎം ഹയർ സെക്കൻഡറി സ്കൂൾ 74-ാം വാർഷികവും യാത്രയപ്പ് സമ്മേളനവും 2026 ജനുവരി 14, 15 തീയതികളിൽ നടത്തും. ജനുവരി 14 ന് രാവിലെ 9.30 ന് നടക്കുന്ന വാർഷിക സമ്മേളനം കാതോലിക്കേറ്റ് & എംഡി സ്കൂൾസ് മുൻ മാനേജർ ഡോ.ഗബ്രിയൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡൻ്റ് ഫാ.ബിജു വി.ജി. അധ്യക്ഷത വഹിക്കും. കില ഫാക്കൽറ്റി വി.കെ.സുരേഷ് ബാബു മുഖ്യപ്രഭാഷണം നിർവഹിക്കും. പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് ബിജു താന്നിക്കാക്കുഴി ഫോട്ടോ അനാച്ഛാദനം നിർവഹിക്കും.
പഞ്ചായത്ത് അംഗം മോളി ആൻ്റോ, ഫിനഹാസ് റമ്പാൻ, ഫാ. ബേബി ജോൺ, സിസ്റ്റർ കെ. അച്ചാമ്മ, ഡെന്നി വർഗീസ്, സാഹിറ അബ്ദുറഹ്മാൻ, എം.കെ.പുന്നൂസ്, മേരി ഫിലിപ്പോസ് തരകൻ , അനീഷ് ജോർജ്, സബീഷ് ടി. പുന്നൂസ്, റീന ഒ.പി., നവനീതകൃഷ്ണ എ., സജി ജോൺ എന്നിവർ പ്രസംഗിക്കും. സർവീസിൽ നിന്ന് വിരമിക്കുന്ന ജോജി ജോൺ, ഷെൽവി വി.ജി., മിനി ടി.ഡാനിയൽ, മാത്യു പൈലി എന്നിവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തും. 15ന് വൈകിട്ട് 6 ന് സെൻ്റ് ഗ്രീഗോറിയോസ് നഴ്സറി സ്കൂൾ വാർഷികവും കലാപരിപാടികളും നടത്തും.