താമരശ്ശേരി : ഈങ്ങാപ്പുഴയിൽ പുതുതായി നിർമ്മിച്ച സെലഫി സെൻ്റർ 16 ന് വെള്ളിയാഴ്ച ഉച്ചക്ക് കെ എൻ എം സംസ്ഥാന പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. കെ.എൻ.എം. വൈസ് പ്രസിഡണ്ട് ഡോ : ഹുസൈൻ മടവൂർ ഖുതുബ പ്രഭാഷണം നിർവ്വഹിക്കും. സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ പാലത്ത്, ഡോ:അബ്ദുൽ അഹദ് മദനി പുളിക്കൽ, കെ.എൻ.എം ജില്ലാ പ്രസിഡണ്ട് സി. മരക്കാരുട്ടി, ജില്ലാ സെക്രട്ടറി അബ്ദുസ്സലാം വളപ്പിൽ, ദഅവാവിങ് സെക്രട്ടറി സുബൈർ മദനി നരിക്കുനി, ജില്ലാ ട്രഷറർ വി.കെ. ബാവ ( സിംപ്ലക്സ് ) തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.