ഫറോക്ക് : പരുത്തിപ്പാറ മൂർക്കനാട് റോഡിൽ സ്നേഹതീരം വയോജന കേന്ദ്രത്തിന് സമീപം ‘യൂണിറ്റ് വുഡ് ഫർണിച്ചർ യൂണിറ്റിൽ തീപ്പിടിത്തം. ഇവിടെ സൂക്ഷിച്ചിരുന്ന നിരവധി ഫർണീച്ചറുകൾ കത്തിനശിച്ചു.
ചൊവ്വ രാത്രി 10:45ഓടെയായിരുന്നു സംഭവം. ഫാറുഖ് കോളജ് തയ്യിൽ ഹൗസ് കുറുപ്പം കണ്ടി മുഹമ്മദ് റാഫിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. മീഞ്ചന്ത സ്റ്റേഷനിൽ നിന്നും അഗ്നി സുരക്ഷാ സേനയെത്തിയാണ് തീയണച്ചത്.ഏതാണ്ട് ഒരു ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി ഫയർഫോഴ്‌സ് അറിയിച്ചു. സ്ഥാപനം ഒഴിയാനുള്ള ഒരുക്കത്തിലായിരുന്നു.