വിലയില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുന്നത് തുടര്‍ന്ന് സ്വര്‍ണം. ഇന്നും വില വര്‍ധിച്ച് പുതിയ ഉയരം കുറിച്ചിരിക്കുകയാണ് പൊന്ന്, പവന് 1,05,000വും കടന്നാണ് പൊന്നിന്റെ കുതിപ്പ്. ഇന്ന് 800 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 100 രൂപയും കൂടി.
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപയാണ് ഇന്ന് കൂടിയത്. പവന് 800 രൂപയും വര്‍ധിച്ചു. 13,165 രൂപയാണ് ഗ്രാമിന്റെ വില. പവന്‍ വിലയാകട്ടെ 1,05,320 രൂപയിലെത്തി.
24 കാരറ്റ്
ഗ്രാമിന് 109 രൂപ കൂടി 14,362
പവന് 872 രൂപ കൂടി 1,14,896
22 കാരറ്റ്
ഗ്രാമിന് 100 രൂപ കൂടി 13,165
പവന് 800 രൂപ കൂടി 1,05,320
18 കാരറ്റ്
ഗ്രാമിന് 82 രൂപ കൂടി 10,772
പവന് 656 രൂപ കൂടി 86,176
ഇറാന്‍, വെനിസ്വേല എന്നീ രാഷ്ട്രങ്ങളിലെ അമേരിക്കന്‍ ഇടപെടലും ഇറാനുമായി വ്യാപാരബന്ധമുള്ള രാഷ്ട്രങ്ങള്‍ക്ക് ട്രംപ് 25 ശതമാനം പുതിയ താരിഫ് പ്രഖ്യാപിച്ചതും അടക്കമുള്ള ആഗോള രാഷ്ട്രീയസാഹചര്യങ്ങളാണ് സ്വര്‍ണ വില ഉയര്‍ത്തുന്ന പ്രധാനഘടകമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ആഗോളവിപണിയിലും സ്വര്‍ണത്തിന് വില കുതിച്ചുയരുകയാണ്.
കഴിഞ്ഞ ഡിസംബറിലാണ് സ്വര്‍ണവില ഒരുലക്ഷം കടക്കുന്നത്. പിന്നീട് കുറഞ്ഞ് പുതുവത്സര ദിനത്തില്‍ 99,040 രൂപയായിരുന്നു. ജനുവരി അഞ്ചിന് വീണ്ടും ലക്ഷം കടന്ന് 1,00,760 രൂപയായി. ജനുവരി ഒമ്പത് മുതല്‍ തുടര്‍ച്ചയായി വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.