കൊല്ലം: മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാട്ടി യുവമോര്‍ച്ചയുടെ പ്രതിഷേധം. ആശ്രമം മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങി ചിന്നക്കടയിലേക്ക് പോകുമ്പോഴാണ് കരിങ്കൊടി കാണിച്ചത്. ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയത്തിലായിരുന്നു യുവമോര്‍ച്ച പ്രതിഷേധം.
സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ടുള്ള യോഗത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയപ്പോഴാണ് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ കുറിച്ച് പൊലീസിന് ധാരണയുണ്ടായിരുന്നില്ല. കരിങ്കൊടി കാണിച്ച രണ്ടുപേരെ കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിഷേധത്തിന് പിന്നാലെ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസ് അടക്കമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്