വണ്ടൂർ: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാന്‍ ഇറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട വിദ്യാർത്ഥി മരിച്ചു. കൂരാട് ഹോമിയോ ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന അബ്ദുൽ ഗഫൂറിന്റെ മകൻ ഐമൻ ഗഫൂർ ആണ് അന്തരിച്ചത്.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം സംഭവിച്ചത്.
പുഴയിൽ മുങ്ങിയ ഐമനെ ഉടൻ തന്നെ വണ്ടൂർ നിംസ് ഹോസ്പിറ്റലിലും, തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. പൊതുദർശനത്തിന് ശേഷം കൂരാട് മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും..