മണ്ണിൽക്കടവ്: ദേശീയ പാതയിൽ കൊടുവള്ളിക്ക് സമീപം മണ്ണിൽക്കടവ് ഒറ്റക്കാംതൊടികയിൽ സജാതിന്റെ വീട്ടിലേക്കാണ് ഇന്ന് ഉച്ചയ്ക്ക് നിയന്ത്രണം വിട്ട പിക്കപ്പ് ഇടിച്ചു കയറിയത്.വീടിന്റെ മതിലും, ഗെയ്റ്റും തകർത്ത വാഹനം മുറ്റത്ത ഉണ്ടായിരുന്ന രണ്ട് സ്‌കൂട്ടറുകളിലും ഇടിച്ചു. വീടിന്റെ മുൻ ഭാഗത്തും കേടുപാടുകൾ സംഭവിച്ചു.
ഏതു സമയത്തും മുറ്റത്ത് കുട്ടികൾ ഉണ്ടാവാറുണ്ടെങ്കിലും സംഭവ സമയം കുട്ടികൾ വീടിന് അകത്തായിരുന്നു. പിക്കപ്പ് ഡ്രൈവർക്കും നിസാര പരുക്കേറ്റു.കൊയിലാണ്ടി സ്വദേശികളുടെ പിക്കപ്പാണ് അപകടത്തിൽപ്പെട്ടത്. ഇളനീർ കയറ്റി കോഴിക്കോട് ഭാഗത്തു നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്നു.