ടെഹ്റാന്‍: ഇറാനില്‍ പ്രക്ഷോഭം ശക്തമാകുന്ന സാചര്യത്തില്‍ ഇന്ത്യക്കാരോട് അടിയന്തരമായി രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശം. വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, ബിസിനസ്സുകാര്‍, വിനോദസഞ്ചാരികള്‍ അടക്കമുള്ളവര്‍ ലഭ്യമായ യാത്രാമാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇറാന്‍ വിടാനാണ് ഇറാനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയത്.
ഇറാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും പാസ്പോര്‍ട്ട്, ഐഡി കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള യാത്രാ-ഇമിഗ്രേഷന്‍ രേഖകള്‍ കൈവശം സൂക്ഷിക്കണം. എന്ത് സഹായത്തിനും ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടണം.
ഇതുവരെ എംബസിയില്‍ റജിസ്റ്റര്‍ ചെയ്യാത്ത എല്ലാ ഇന്ത്യന്‍ പൗരന്മാരും താഴെ കാണുന്ന ലിങ്ക് വഴി ഉടന്‍ റജിസ്റ്റര്‍ ചെയ്യണം. https://www.indianembassytehran.gov.in/registration. ഇറാനിലെ ഇന്റര്‍നെറ്റ് തടസ്സങ്ങള്‍ കാരണം റജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ഇന്ത്യയിലുള്ള അവരുടെ കുടുംബാംഗങ്ങള്‍ക്ക് റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ഇന്ത്യന്‍ എംബസിയുടെ അടിയന്തര ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍, മൊബൈല്‍ നമ്പറുകള്‍: +989128109115; +989128109109; +989128109102; +989932179359. ഇമെയില്‍: cons.tehran@mea.gov.in