കോഴിക്കോട്: കോഴിക്കോട് ഒളവണ്ണയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സർവീസ് റോഡിന്‍റെ ഉൾപ്പെടെ പണി പൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
വ്യാപകമാക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. നാളെ കൂടുതൽ മണ്ഡലം കമ്മറ്റികൾ പ്രതിഷേധത്തിൻ്റെ ഭാഗമാകും. ഡിസിസി അധ്യക്ഷനെ അറസ്റ്റ് ചെയ്തത് ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഇന്നത്തെ സമരം താൽകാലികമായി അവസാനിപ്പിച്ചു.