മലപ്പുറം: ജാപ്പനീസ് എൻസെഫലൈറ്റിസ് (ജപ്പാൻ ജ്വരം) മലപ്പുറം ജില്ലയിൽ വ്യാപകമായി കൂടുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.
കേന്ദ്ര ആരോഗ്യവകുപ്പിന്റെ മസ്തിഷ്‌കവീക്ക നിരീക്ഷണ ഡേറ്റയുടെ അടിസ്ഥാനത്തിൽ മലപ്പുറം, കോഴിക്കോട് ജില്ലകൾ ജാപ്പനീസ് എൻസെഫലൈറ്റിസ് ബാധിത ജില്ലകളായി കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്
"ഈയൊരു സാഹചര്യത്തിൽ രോഗവ്യാപനത്തെയും രോഗപ്രതിരോധത്തെയും വരുതിയിലാക്കാൻ പൊതുജനം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറയുകയാണ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ജയന്തി.
രോഗം പകരുന്നതെങ്ങനെ?
ക്യൂലക്സ് കൊതുകുകളിലൂടെ പകരുന്ന ഒരു വൈറസ് രോഗമാണ് ജാപ്പനീസ് എൻസെഫലൈറ്റിസ് (ജപ്പാൻ ജ്വരം). തലച്ചോറിനെയാണ് ഇത് ബാധിക്കുക.