വയനാട്:താഴെ മുട്ടിലിൽ രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.ഒരാളുടെ നില ഗുരുതരമാണ്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വൈത്തിരി സ്വദേശി സൂരജിനെയും, പരിക്കേറ്റ പൊഴുതന, കേണിച്ചിറ സ്വദേശികളായ മറ്റ് രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.